ഷാർജ : മുന്നറിയിപ്പ് ലൈറ്റുകൾ പരിസ്ഥിതി സൗഹൃദപരമാക്കി ഷാർജ മുനിസിപ്പാലിറ്റി. പുനഃചംക്രമണം ചെയ്ത വസ്തുക്കളിൽ നിന്നാണ് ഈ ലൈറ്റുകൾ നിർമിച്ചിരിക്കുന്നത്.
റോഡ് അറ്റകുറ്റപ്പണികൾ, കൃഷി എന്നിവ നടക്കുന്ന ഭാഗങ്ങളിലാണ് ഇവ ഉപയോഗിക്കുക. 30 എണ്ണം ഇത്തരത്തിൽ വികസിപ്പിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തുറൈഫി പറഞ്ഞു. നിർമാണ മേഖലയിൽ മുന്നറിയിപ്പ് നൽകുന്നതിനായി ഇത്തരത്തിലുള്ള 100 ലൈറ്റുകൾ ഉടൻ സ്ഥാപിക്കും.
ഉപയോഗ ശൂന്യമായ ടയറുകൾ, കമ്പികൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയും മുന്നറിയിപ്പ് ബോർഡുകൾ, വഴികാട്ടികൾ എന്നിവയെല്ലാം നിർമിച്ചിട്ടുണ്ട്.
ഷാർജ മുനിസിപ്പാലിറ്റിയുടെ സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്നും താബിത് അഭിപ്രായപ്പെട്ടു.