ദുബായ് : വ്യാജ ബിസിനസ് ഉടമ്പടിയുണ്ടാക്കി ഇറാൻ സ്വദേശിയായ വ്യാപാരിയെ വഞ്ചിച്ചയാൾക്ക് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവും ശിക്ഷ വിധിച്ചു. ദുബായ് അപ്പീൽ കോടതിയുടേതാണ് ഉത്തരവ്. ശിക്ഷ പൂർത്തിയാക്കിയശേഷം ബഹ്‌റൈൻ സ്വദേശിയായ പ്രതിയെ നാടുകടത്തും.
10 ലക്ഷം ദിർഹമാണ് പ്രതി വ്യാപാരിയിൽനിന്ന് തട്ടിയെടുത്തത്. ബിസിനസ് ഇടപാടിന്റെ ഭാഗമായി പ്രതി ആവശ്യപ്പെട്ട പ്രകാരം വ്യാപാരി 10 ലക്ഷം ദിർഹം കൈയിൽ കരുതി. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥന്റെ വസ്ത്രമണിഞ്ഞെത്തിയ കൂട്ടുപ്രതിയായ ആഫ്രിക്കൻ സ്വദേശി പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളെ ഒരു ഹോട്ടലിൽനിന്നുമാണ് പിടികൂടിയത്.