ദുബായ് : വെള്ളിയാഴ്‌ച രാവിലെയുണ്ടായ ദുബായ് മെട്രോ സർവീസ് തടസ്സം പരിഹരിച്ചു. എമിറേറ്റ്സ് ടവർ, ബുർജ് ഖലീഫ, ദുബായ് മാൾ സ്റ്റേഷനുകൾക്കിടയിലാണ് മെട്രോസർവീസ് പണിമുടക്കിയത്. യാത്രക്കാരെ ഉടൻതന്നെ ബസുകളിൽ അടുത്ത സ്റ്റേഷനുകളിലേക്ക് എത്തിച്ചതായും ആർ.ടി.എ. ട്വിറ്ററിൽ അറിയിച്ചു.