ദുബായ് : കരിപ്പൂർ വിമാനാപകടത്തിൽ വിമാന യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ കെ.എം.സി.സി.യിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. നമ്പറുകൾ-04 272 7773,055 8591080,050 6502115.
ദുബായ് കെ.എം.സി.സി.യിൽ ചേർന്ന ഭാരവാഹികളുടെ യോഗം ദുരന്തത്തിൽ അനുശോചിച്ചു. ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെർക്കള, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ.പി.എ. സലാം, അഡ്വ. ഖലീൽ ഇബ്രാഹിം, നിസാം കൊല്ലം എന്നിവർ പങ്കെടുത്തു.