ദുബായ് : സൗദി അറേബ്യയിൽ 902 കോവിഡ് കേസുകളും ഒമ്പത് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. 469 പേർ സുഖംപ്രാപിച്ചു. നിലവിൽ 7468 പേർ ചികിത്സയിലുണ്ട്. ഇവരിൽ 874 പേരുടെ നില ഗുരുതരമാണ്.

ഖത്തറിൽ 949 പേർക്കാണ് കോവിഡ് പോസിറ്റീവ്. രണ്ട് മരണംകൂടി റിപ്പോർട്ട് ചെയ്തു. 521 പേർ രോഗമുക്തി നേടി. നിലവിൽ രോഗബാധിതരുടെ എണ്ണം 18,827 ആണ്. ആകെ മരണം 322 ആയി.

ഒമാനിൽ 1,320 പേർക്കുകൂടി കോവിഡ് ബാധിച്ചു. ആകെ കേസുകൾ 1,68,005 ആയി. 12 പേർകൂടി മരിച്ചു. ആകെ മരണം 1,747 ആണ്. 920 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 1,49,969 ആയി.

യു.എ.ഇ.യിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിനുമുകളിൽ. പുതുതായി 2,112 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,191 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ ആകെ മരണം 1,523 ആയി. രാജ്യത്തെ ആകെ രോഗികൾ 4,78,131 ആയി. ഇവരിൽ 4,63,032 പേരും രോഗമുക്തി നേടി. ചികിത്സയിൽ 13,576 പേരുണ്ട്.