അബുദാബി : കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെയുണ്ടായ വധഭീഷണിയെ അബുദാബി ശക്തി തിയേറ്റേഴ്‌സ് അപലപിച്ചു.

ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരേ കടന്നാക്രമണം നടത്തുന്നവരോടൊപ്പമല്ല, മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരോടും സാംസ്കാരിക പ്രവർത്തകരോടൊപ്പമാണ് കേരളം നിലകൊള്ളുന്നതെന്ന് ശക്തി തിയേറ്റേഴ്‌സ് ആക്ടിങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അഭിപ്രായപ്പെട്ടു.