ഷാർജ : എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പൊതുപരീക്ഷ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് പരീക്ഷകൾക്ക് തുടക്കമായത്. യു.എ.ഇ.യിൽ എസ്. എസ്.എൽ.സി.ക്ക് ഒമ്പത് കേന്ദ്രങ്ങളിലായി 546 വിദ്യാർഥികളും ഹയർ സെക്കൻഡറിയ്ക്ക് എട്ട് കേന്ദ്രങ്ങളിലായി 491 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്.

കേരളത്തിൽനിന്നുള്ള പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരീക്ഷ. യു.എ.ഇ.സമയം ഉച്ചയ്ക്ക് 12.10-ന് മലയാളം അഡീഷണൽ പരീക്ഷയോടെയായിരുന്നു തുടക്കം. വെള്ളി ഉച്ചയ്ക്ക് 1.10-ന് ഹിന്ദി, തിങ്കൾ 12.10-ന് ജനറൽ നോളജ് എന്നിങ്ങനെയാണ് എസ്.എസ്.എൽ.സി. പരീക്ഷ നടക്കുക. ആദ്യദിവസം ഹയർ സെക്കൻഡറി പരീക്ഷയില്ല, വെള്ളി രാവിലെ 8.10-ന് ബിസിനസ് സ്റ്റഡീസ്, രസതന്ത്രം പരീക്ഷകൾ ഉണ്ടായിരിക്കും.