ദുബായ് : രാഷ്ട്രീയം മനുഷ്യനെ കൊലയ്ക്ക് കൊടുത്താകുന്നത് അത്യന്തം അപലപനീയമാണെന്ന് രിസാല സ്റ്റഡി സർക്കിൾ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ഇത്തരം കൊലപാതകം ആവർത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും ഒഴിഞ്ഞുമാറാനാകില്ല.

പുല്ലൂക്കരയിലെ കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാകാൻ ഒരു നിലക്കും തരമില്ലെന്ന് ആർ.എസ്.സി ഗൾഫ് കൗൺസിൽ വ്യക്തമാക്കി.