ഫുജൈറ : സമ്പൂർണ കാർ പരിചരണ പരിഹാര കേന്ദ്രമായ ജർമൻ ടെക് മോട്ടോഴ്‌സ് ഫുജൈറയിൽ പ്രവർത്തനമാരംഭിച്ചു.

മൂന്നിന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫുജൈറ റൂളേഴ്‌സ് കുടുംബാംഗം ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽഷാർഖി മുഖ്യാതിഥിയായി. ജർമൻ ടെക് മോട്ടോഴ്‌സ് ചെയർമാൻ കാപ്പൻ ജബ്ബാർ, വൈസ് ചെയർമാൻ എൻജിനിയർ എം. ഇബ്രാഹിംകുട്ടി, മാനേജിങ് ഡയറക്ടർ മണികണ്ഠൻ കാവശേരി, ജാസിം അഹമദ് അൽദാർമകി എന്നിവർ സന്നിഹിതരായിരുന്നു.

മെക്കാനിക്കൽ, ബോഡിഷോപ്പ് എന്നിവയ്ക്കുള്ള സമ്പൂർണ ആധുനിക ഉപകരണങ്ങളുള്ള വർക്ക് ഷോപ്പാണ് ജർമൻ ടെക് മോട്ടോഴ്‌സ്. 4500 ചതുരശ്രമീറ്ററിൽ 150-ഓളം കാറുകൾക്ക് പാർക്കിങ് സ്ഥലമുണ്ട്. 10,000 മുതൽ രണ്ട് മില്യൻ വരെയുള്ള കാർ വിൽപ്പനയും 1,00,000 കിലോമീറ്റർ വാറന്റിയും ഉണ്ട്. ഫുജൈറയിലെ ഏറ്റവും വലിയ ഷോറൂമാണിത്.