ദുബായ് : മികച്ച പ്രൊജക്റ്റ് മാനേജ്മെന്റ് ഓഫീസിനുള്ള ഏഷ്യ പസഫിക് പുരസ്‌കാരം ദുബായ് മുനിസിപ്പാലിറ്റിക്ക്. 40 അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി മത്സരിച്ചാണ് ദുബായ് മുനിസിപ്പാലിറ്റി മികവിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്.

ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ ആശയങ്ങളും നൂതന കാഴ്ചപ്പാടുകളുമാണ് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതെന്ന് പ്രോജക്റ്റ് മാനേജ്മെന്റ് ഓഫീസ് ഡയറക്ടർ ഹെബ്ബ അൽ ഷെഹി പറഞ്ഞു. യുവാക്കൾ മുതൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്ന ഉന്നത പരിശീലനം, നൂതന സാങ്കേതികതയുടെ ഉപയോഗം എന്നിവയെല്ലാം മുനിസിപ്പാലിറ്റിയുടെ പ്രവർത്തനമികവിന് കരുത്തേകുന്നു. 2018-ലാണ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരിയുടെ നേതൃത്വത്തിൽ പ്രോജക്റ്റ് മാനേജ്മെന്റ് ഓഫീസ് പ്രവർത്തനം കുറിക്കുന്നത്.