ഷാർജ : അഭിമാനമായ എക്‌സ്‌പോ 2020-നെ ആവേശപൂർവം നെഞ്ചേറ്റി ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ ഷാർജ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ‘ലോകത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാർ’ എന്ന മുദ്രാവാക്യം ഉൾക്കൊണ്ടാണ് അഹ്‌ലൻ എക്‌സ്‌പോ 2020 പ്രചാരണ പരിപാടികൾക്ക് ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ ഷാർജ തുടക്കംകുറിച്ചു. എക്സ്‌പോയിൽ പങ്കാളികളാകുന്ന 192 രാജ്യങ്ങളുടെ പതാകകളേന്തി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും വർണാഭമായ റാലിയും സംഘടിപ്പിച്ചു. സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച പരിപാടികൾ ഡയറക്ടർ സൽമാൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി അധ്യക്ഷത വഹിച്ചു.

ചീഫ് അക്കാദമിക് ഓഫീസർ കീത് മാർഷ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ്, ഹെഡ് മിസ്ട്രസ് നസ്‌നീൻ ഖാൻ, സൂപ്പർവൈസർമാരായ ഡോ. ഷീബ മുസ്തഫ, ഡോ. അബ്ദുർ റഷീദ്, ഹലിം തുടങ്ങിയവർ സംബന്ധിച്ചു.