ദുബായ് : സൈഗോ ആർട്ട് ഗാലറി ദുബായിൽ തുറന്നുപ്രവർത്തനമാരംഭിച്ചു. ഗാലറിയുടെ ഉദ്ഘാടനം ശൈഖ് ഖാലിദ് ബിൻ ഹുമൈദ് ബിൻ സഖർ അൽ ഖാസിമി നിർവഹിച്ചു. ചടങ്ങിൽ സൈഗോയുടെ സ്വപ്നപദ്ധതിയായ ക്ലോത്സ്പിൻ ടവർ മാതൃക ശൈഖ ജവഹർ ബിന്ത് ഖലീഫ അൽ ഖലീഫ അനാച്ഛാദനം ചെയ്തു.

ദുബായ് സാംസ്കാരിക വകുപ്പ് പ്രതിനിധി ഖലീൽ അബ്ദുൽ വാഹിദ്, മതപണ്ഡിതൻ ഡോ. ഏലി അബാദി, ജോയ് ആലുക്കാസ് എം.ഡി. ജോൺപോൾ, എമിറേറ്റ്‌സ് എൻ.ബി.ഡി. ഡയറക്ടർ ഒസാമ ഗർഗാഷ്, ബർഷ പോലീസ് മേധാവി ക്യാപ്റ്റൻ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി എന്നിവർ സംബന്ധിച്ചു.

ഇസ്രയേലി ആർട്ടിസ്റ്റ് രൂപകല്പന ചെയ്ത ക്ലോത്സ്പിൻ ടവർ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നിർമിതിയിലെ വ്യത്യസ്തതകൾകൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന ദുബായിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി ഇതുമാറും. 2023-ൽ ആരംഭിച്ച് 2026-ൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്