ഷാർജ : ഏകത ഷാർജയുടെ പത്താമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ഷാർജ കിങ്‌ ഫൈസൽ സ്ട്രീറ്റിലെ ഫോർ പോയന്റ് ഷെറാട്ടൻ ഹോട്ടലിലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായത്. തിരുവനന്തപുരം നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് സമാനമായാണ് ഷാർജയിലും സംഗീതോത്സവം അരങ്ങേറുന്നത്. ബാബു അഗസ്റ്റിന്റെ വീണവായനയോടെയാണ് സംഗീതോത്സവം തുടങ്ങിയത്.

കോട്ടയം ജോഷിയുടെ വയലിനും രാജേഷ് രാഘവന്റെ മൃദംഗവും അകമ്പടിയായി. രണ്ടാംദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സംഗീതാർച്ചന ആരംഭിക്കും.