ദുബായ് : കെ.എം.സി.സി. തൃശ്ശൂർ ജില്ലാ രാഷ്ട്രീയകാര്യസമിതി വാരിയൻകുന്നത്ത് ചരിത്രസെമിനാർ നടത്തി. യു.എ.ഇ കെ.എം.സി.സി. ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഫാറൂഖ് പട്ടിക്കര അധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ് കെ. നായർ, പ്രദീപ് തോപ്പിൽ, റഊഫ് ഇരുമ്പുഴി എന്നിവർ സംസാരിച്ചു. കാദർ കുട്ടി നടുവണ്ണൂർ ചർച്ച നിയന്ത്രിച്ചു. അബ്ദുൽ ഹമീദ് വടക്കേകാട് വിഷയാവതരണം നടത്തി. ദുബായ് കെ.എം.സി.സി. ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹിം ഖലീൽ, മജീദ് മടക്കിമല, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ഗഫൂർ പട്ടിക്കര, സമദ് ചാമക്കാല തുടങ്ങിയവർ ആശംസകൾ നേർന്നു. കബീർ ഒരുമനയൂർ സ്വാഗതവും മുസമ്മിൽ തലശ്ശേരി നന്ദിയും പറഞ്ഞു.