ദുബായ് : സുസ്ഥിരതയിലൂന്നിയ പ്രവർത്തനങ്ങൾ പരിഗണിച്ച് ദുബായ് പോലീസിന് അറേബ്യ സി.എസ്.ആർ. പുരസ്കാരം ലഭിച്ചു. 'ഗ്രീൻ ചാമ്പ്യൻ' എന്ന വിശേഷണവും പുരസ്കാര കമ്മിറ്റി പോലീസിന് നൽകി. നിരവധി പ്രസ്ഥാനങ്ങളെ പിന്തള്ളിയാണ് ദുബായ് പോലീസ് പ്രവർത്തനമികവിനുള്ള അംഗീകാരം നേടിയത്.

ശൈഖ് സലിം ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.ടി.ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സംബന്ധിച്ചു. സാമൂഹിക ഉത്തരവാദിത്വം, സന്നദ്ധത, മാനവികത തുടങ്ങിയ മൂല്യങ്ങൾ ജനസേവനത്തിൽ പോലീസ് മുറുകെപ്പിടിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി.

ദുബായ് പോലീസ് കമ്യൂണിറ്റി ഹാപ്പിനസ് ആക്ടിങ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മസ്‌റൂയി പുരസ്കാരം സ്വീകരിച്ചു.