ഷാർജ : തിരുവനന്തപുരം ജില്ലക്കാരുടെ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ 'അനന്തം പൊന്നോണം' ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനംചെയ്തു. അജ്മാനിൽ നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ അനന്തപുരിയുടെ ഉപഹാരം ഭാരവാഹികളായ ബാബു വർഗീസും ചന്ദ്രബാബുവും രഞ്ജി കെ. ചെറിയാനും ചേർന്ന് സുരാജ് വെഞ്ഞാറമ്മൂടിന് കൈമാറി. നൗഷാദ് ഖാൻ പാറയിൽ, പ്രഭാത് നായർ, ബിജോയ് ദാസ്, സർഗറോയ്, ഷഫീഖ് വെഞ്ഞാറമ്മൂട്, ബിബൂഷ് രാജ്,, രാജേഷ് സോമൻ, ആദിത്യ റോയ്, അഭിലാഷ് എന്നിവർ പങ്കെടുത്തു. നവംബർ അഞ്ചിന് ഷാർജ സഫാരി ഹാളിലാണ് അനന്തം പൊന്നോണം പരിപാടി.