ദുബായ് : വ്യാഴാഴ്ച യു.എ.ഇ.യിലെ തിയേറ്ററുകളിലെത്തിയ ഭ്രമം സിനിമാ അനുഭവങ്ങൾ പങ്കിട്ട് താരങ്ങൾ ദുബായിലെ ക്ലബ്.എഫ്.എം. സ്റ്റുഡിയോയിലെത്തി.

സംവിധായകനും ഛായാഗ്രഹകനുമായ രവി.കെ. ചന്ദ്രൻ, ഉണ്ണി മുകുന്ദൻ, മമതാ മോഹൻദാസ് എന്നിവരാണ് ആർ.ജെ. സ്നേഹ, കാൾ, അമൻ എന്നിവരുമായി സിനിമാ വിശേഷങ്ങൾ കലക്കൻ റീചാർജിലൂടെ ശ്രോതാക്കളുമായി പങ്കുവെച്ചത്. പൃഥ്വിരാജ്, മമതാ മോഹൻദാസ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ബോളിവുഡ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. ഗോൾഡൻ സിനിമാസാണ് വിതരണം.