ദുബായ് : ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ ലൈസൻസുള്ള ഏജൻസികളിൽനിന്ന് മാത്രം റിക്രൂട്ട്‌മെന്റ് നടത്താൻ നിർദേശം. യു.എ.ഇ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

തദ്‌വീറിന് മാത്രമാണ് നിലവിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി. ഫിലിപ്പീൻസിൽനിന്നുൾപ്പെടെ, ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് അധികൃതരുടെ മുന്നറിയിപ്പ്.