അബുദാബി : യു.എ.ഇ.യിലെ സ്വകാര്യ, പൊതു സ്കൂളുകളിൽ 2020-21 അധ്യയനവർഷത്തെ വാർഷിക പരീക്ഷകൾക്ക് ചൊവ്വാഴ്ച തുടക്കമാവും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരുന്ന നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്കാണ് പരീക്ഷ നടക്കുന്നത്. നാലാം തരം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഓൺലൈൻ പരീക്ഷകളാണ് നടക്കുക. പ്ലസ് ടു പരീക്ഷകൾ വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയെഴുതണം. ജൂൺ 17 വരെ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകൾ എഴുതുന്നവർക്കായുള്ള സുരക്ഷാവ്യവസ്ഥകൾ ഇതിനകം ദേശീയ, അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പൂർണസുരക്ഷയേർപ്പെടുത്തുന്നതിന്റെ ഭാഗമായി നടപടികൾ കർശനമാക്കും. പരീക്ഷകൾക്കായുള്ള മുന്നൊരുക്കങ്ങൾ സ്കൂൾ തലത്തിൽ നടപ്പാക്കിയിരുന്നു.