അബുദാബി : ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിന് പൂർണ വിരാമമിട്ടുകൊണ്ട്, വ്യവസായി എം.എ. യൂസഫലിയുടെ നിർണായക ഇടപെടൽമൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. രാത്രി 8.20-ന് അബുദാബിയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45-ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്.

കുടുംബാംഗങ്ങളുടെ വർഷങ്ങൾനീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.