ഷാർജ : ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂൾ ഷാർജയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. ഈ അധ്യയന വർഷത്തെ പരിസ്ഥിതിപ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച് സ്‌കൂൾ ഡയറക്ടർ സുബൈർ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. നസ്‌റീൻ ബാനു ബി.ആർ. എന്നിവർ സ്‌കൂൾവളപ്പിൽ ചെടി നട്ടു.

കോവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. പോയവർഷങ്ങളിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വർഷവും പരിസ്ഥിതിദിനാഘോഷം സ്‌കൂളിൽ നടത്തിയത്. കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കാർഷിക ഉത്പന്നങ്ങൾ സ്‌കൂളിൽ വിളവെടുപ്പ് നടത്തിയിരുന്നു. പാരിസ്ഥിതികപ്രവർത്തനങ്ങൾ സ്‌കൂളിൽ മാത്രം ഒതുങ്ങാതെ ഓരോ വിദ്യാർഥിയിലൂടെയും അതത് വീടുകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.