: ഇന്ത്യാ ഇന്റർനാഷണൽ സ്കൂളും വൈവിധ്യമാർന്ന പരിപടികളോടെ പരിസ്ഥിതിദിനാചരണം നടത്തി. കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചന, പെയിന്റിങ്, പരിസര ശുചീകരണം, വൃക്ഷതൈ നടൽ, പരിസ്ഥിതി ബോധവത്‌കരണം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി.

പരിസ്ഥിതി മലിനമാക്കാതെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളും പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ ഇബാഹിം ഹാജി വിദ്യാർഥികളെ ബോധവത്കരിച്ചു.

പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, പ്രധാനാധ്യാപകരായ ഷിഫാനാ മുഈസ്, നാസ്‌നീൻ ഖാൻ, സൂപ്പർവൈസർമാർ നേതൃത്വം നൽകി.