ഷാർജ : ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് എം.കെ. മാധവന്റെ 15-ാം ചരമവാർഷികം ഓൺലൈനിലൂടെ ആചരിച്ചു. ഷാർജ പ്രിയദർശിനി ആർട്‌സ് ആൻഡ് സോഷ്യൽ സെന്ററാണ് അനുസ്മരണം സംഘടിപ്പിച്ചത്. സന്തോഷ് കേട്ടത്ത് അധ്യക്ഷത വഹിച്ചു.

ഇ.പി. ജോൺസൺ, അബ്ദുല്ല മല്ലച്ചേരി, ഷാജി ജോൺ, അഡ്വ. വൈ.എ. റഹീം, ടി.കെ. ശ്രീനാഥ്, നിസാർ തളങ്കര തുടങ്ങിയവർ സംസാരിച്ചു.