അബുദാബി : ആരോഗ്യവകുപ്പിന്റെ അൽ ഹൊസൻ ആപ്പിൽ കോവിഡ് പരിശോധനാ ഫലം നിറം നോക്കിയറിയാൻ സഹായിക്കുന്ന സംവിധാനമൊരുങ്ങി. ലഭ്യമാക്കിയ മൂന്ന് നിറങ്ങൾ പി.സി.ആർ. ഫലസാധുത വിശദമാക്കുന്നു. പച്ചനിറം പി.സി.ആർ. പരിശോധന ഫലം സാധുതയുള്ളത് പ്രതിനിധീകരിക്കുന്നു. ചാര നിറം കാലാവധി കഴിഞ്ഞ ഫലത്തെ അടയാളപ്പെടുത്തുന്നു. ചുവപ്പ് നിറം ഫലം പോസിറ്റീവ് ആണെന്നും തുടർ നടപടികൾക്ക് വിധേയമാവണമെന്നും വിശദമാക്കുന്നു. ഇതിനു പുറമെ വാക്സിനേഷനുമായി ബന്ധപ്പെട്ട ആപ്പ് വിവരങ്ങളും ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുണ്ട്.