ദുബായ് : സുന്നി സെന്റർ ദുബായ് പ്രസിഡന്റായി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവിയെ തിരഞ്ഞെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണംമൂലം ഒഴിവുവന്ന സ്ഥാനത്തേക്കാണ് സുന്നി സെന്റർ എക്സിക്യുട്ടീവ് കമ്മിറ്റി അബ്ദുൽ സലാം ബാഖവിയെ തിരഞ്ഞെടുത്തത്. നിലവിൽ വൈസ് പ്രസിഡന്റായിരുന്നു. രണ്ടുപതിറ്റാണ്ടിലേറെ കാലമായി യു.എ.ഇ.യിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു.