ദുബായ് : യു.എ.ഇ. ബിസിനസുകൾക്ക് പ്രഖ്യാപിച്ച 100 ശതമാനം വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച സംശയനിവാരണത്തിന് വെബിനാർ സംഘടിപ്പിക്കുന്നു. ലീഗൽ മാക്‌സിം കൺസൾട്ടന്റ്‌സ് ജൂൺ 14, 21 തീയതികളിൽ രാവിലെ 11 മണി മുതൽ രാത്രി 12.30 വരെയുള്ള സമയങ്ങളിലാണ് വെബിനാർ നടത്തുന്നത്. സാമ്പത്തിക വികസന വകുപ്പ് പ്രഖ്യാപിച്ച ഈ അവസരത്തെക്കുറിച്ച് ആഴത്തിൽ വിശദമാക്കുന്ന സെമിനാർ, ശില്പശാല, ലീഗൽ കൗൺസിലിങ്, പരിശീലന പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ദുബായ് സാമ്പത്തിക വികസന വകുപ്പ് കസ്റ്റമർ കെയർ വിദഗ്ധൻ ജാസിം അബ്ദുൽ റഹ്മാൻ അൽ അവാദി, ബിസിനസ് ലൈസൻസിങ് വിഭാഗം മാനേജർ ഹുമൈദ് അൽ അംറി, ലീഗൽ മാക്സിം കൺസൾട്ടന്റ്‌സ് എം.ഡി അഡ്വ. മുഹമ്മദ് ഷറഫുദ്ധീൻ, അഡ്വ. മായ ഒൽവാമയോമ (നൈജീരിയ) എന്നിവർ പങ്കെടുക്കും. വിവരങ്ങൾക്ക് - 0509440126, https://www.legalmaxims.com/webinar/