അബുദാബി : പുതിയ റേഡിയോ പരിപാടി സംപ്രേക്ഷണം ചെയ്യാനൊരുങ്ങി അബുദാബി പോലീസ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ അബുദാബി എഫ്.എമ്മിൽ ‘ബെലഡോണ അമാന’ എന്ന റേഡിയോ പരിപാടി അബുദാബി പോലീസ് സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. കൂടാതെ അബുദാബി പോലീസ് സേവനങ്ങളും ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്നനിലയിൽ എമിറേറ്റിന്റെ മുൻനിര സ്ഥാനം നിലനിർത്താനുള്ള ശ്രമങ്ങളും ഉയർത്തിക്കാട്ടുകയും ചെയ്യും.