ദുബായ് : യു.എ.ഇ.യിൽ 2627 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 7,80,211 ആയി.

930 പേർ കൂടി സുഖംപ്രാപിച്ചു. ആകെ സുഖംപ്രാപിച്ചവർ ഇതോടെ 7,51,086 ലെത്തി. പുതിയ കോവിഡ് മരണങ്ങളില്ല. ആകെമരണം 2,170 ആണ്.