ഷാർജ : 34 വർഷത്തെ പ്രവാസത്തിന് ശേഷം തൃശ്ശൂർ ഗുരുവായൂർ സ്വദേശി സി.എ. രാധാകൃഷ്ണൻ നാട്ടിലേക്ക് മടങ്ങുന്നു. ഷാർജയിൽ ഒരേ കമ്പനിയിലാണ് 34 വർഷവും ജോലിചെയ്തത്. 1983 ഒക്ടോബർ നാലിനാണ് മുംബൈയിൽനിന്ന് രാധാകൃഷ്ണൻ ആദ്യമായി ദുബായിലെത്തിയത്.

പ്രവാസജീവിതത്തിനിടയിൽ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗമാണ്. ഇന്ദിരാഗാന്ധി വീക്ഷണം ഫോറം എന്ന സംഘടനയുടെ ഭാരവാഹിയായിരുന്നു.

രാധാകൃഷ്ണന് ഇന്ദിരാഗാന്ധി വീക്ഷണംഫോറം യാത്രയയപ്പ് നൽകി. മുഹമ്മദാലി ഫലകം സമ്മാനിച്ചു. മാത്യുജോൺ അധ്യക്ഷത വഹിച്ചു. രഘുകുമാർ മണ്ണൂരത്ത്, ജിജി പി. തോമസ്, രഞ്ജൻ ജേക്കബ്, സജീവ് എന്നിവർ സംസാരിച്ചു.