അബുദാബി : ഫെബ്രുവരി മൂന്നുമുതൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമായി. വിസ കാർഡുകളുള്ളവർക്ക് ഓൺലൈനായി ടിക്കറ്റ് സ്വന്തമാക്കാം.

മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം, അൽ നഹ്യാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. 20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഫിഫ വെബ്‌സൈറ്റിൽ ടിക്കറ്റുകളുടെ ലഭ്യത പരിശോധിക്കാം. അവസാനഘട്ട മത്സരങ്ങൾക്ക് ടിക്കറ്റുനിരക്ക് 50 മുതൽ 200 ദിർഹം വരെയാണ്.

അൽ ഹൊസൻ ഗ്രീൻ പാസ്, വാക്സിനേഷൻ രേഖ, 48 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലം എന്നിവ മത്സരം കാണാനെത്തുന്നവർക്ക് നിർബന്ധമാണ്. 2009, 2010, 2017, 2018 എന്നീ വർഷങ്ങളിലും ക്ലബ്ബ് ലോകകപ്പിന് അബുദാബി വേദിയായിരുന്നു.