ഖോർഫക്കാൻ : ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ അറ്റക്കുറ്റപ്പണികൾക്കായി ശനിയാഴ്ച താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ അറിയിച്ചു. ഈ മേഖലയിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ചും അനുവദനീയമായ വേഗം സംബന്ധിച്ചും അധികൃതർ റോഡരികിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.