ദുബായ് : ലോകമഹാമേളയായ എക്സ്‌പോ ദുബായിക്ക് ആവേശം പകരാൻ ബ്രിട്ടീഷ് ബോക്സിങ് താരമായ അന്തോണി ജോഷ്വാ എത്തി.

വ്യാഴാഴ്ച വിവിധ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. ഒലെക്‌സാണ്ടർ ഉസൈക്കിനൊപ്പം വീണ്ടും മത്സരത്തിനായി പരിശീലിക്കുന്ന താരം ഇപ്പോൾ ദുബായിലാണ്.

അടുത്തിടെ ദുബായിൽ അപ്രതീക്ഷിതമായെത്തിയ ലയണൽ മെസ്സിയും എക്സ്‌പോ വേദി സന്ദർശിച്ചിരുന്നു.