ദുബായ് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന ദുബായിലെ ഒരു റെസ്റ്റോറന്റിന് പിഴ ചുമത്തി.
മുഖാവരണം ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾക്കാണ് ദുബായ് സാമ്പത്തിക വകുപ്പ് പിഴ ചുമത്തിയത്. അതേസമയം പരിശോധന നടത്തിയ മറ്റ് 579 സ്ഥാപനങ്ങൾ കോവിഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായും കണ്ടെത്തി. വ്യക്തികളോ സ്ഥാപനങ്ങളോ മുൻകരുതലുകൾ തെറ്റിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് സാമ്പത്തികവകുപ്പ് നിർദേശിച്ചു.