അബുദാബി : സൗജന്യ കോവിഡ്-19 വാക്സിൻ അബുദാബിയിലെ 97 സ്ഥലങ്ങളിൽ ലഭിക്കും. അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ എല്ലാ താമസക്കാർക്കും സൗജന്യമായി വാക്സിനെടുക്കാം. പ്രവൃത്തിദിവസങ്ങളിൽ ബുക്കിങ് ഇല്ലാതെതന്നെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാവുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാക്സിൻ പാടില്ലാത്തവർ
ഗർഭിണികൾ, മുലയൂട്ടുന്നവർ, രോഗപ്രതിരോധശേഷി തീരെയില്ലാത്തവർ, ഗർഭിണിയാകാൻ തയ്യാറെടുപ്പ് നടത്തുന്നവർ, 18 വയസ്സിന് താഴെയുള്ളവർ, ഏതെങ്കിലും മരുന്നോ വാക്സിനോ, ഭക്ഷണം എന്നിവ അലർജിയുള്ളവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ പാടില്ല. വാക്സിനെടുക്കുന്നതിന് മുൻപ് ആരോഗ്യസംരക്ഷണ വിദഗ്ധരോട് നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞിരിക്കണം.
അബുദാബിയിലെ കേന്ദ്രങ്ങൾ
അൽഐനിൽ അൽ ഹയർ ഹെൽത്ത് സെന്റർ, അൽ ഹിലി, അൽ ജാഹിലി, മെസ്യാദ്, മുവൈജി, നെയ്മ ഹെൽത്ത് സെന്ററുകളിലും, ഊദ് അൽ തോബ ഡയഗ്നോസ്റ്റിക് ആൻഡ് സ്‌ക്രീനിങ് സെന്റർ, അൽ ക്വാ ഹെൽത്ത് കെയർ സെന്റർ, അൽ ഷൈ്വബ്, സ്വീഹാൻ ഹെൽത്ത് സെന്ററുകൾ, അൽ തൊവ്വയ്യ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, അൽ യഹാർ, റെം ഹെൽത്ത് കെയർസെന്റർ എന്നിവിടങ്ങളിലും ലഭ്യമാണ്. അൽ ദഫ്ര മേഖലയിലെ ഗായതി ഹോസ്പിറ്റൽ, ലിവ, മിർഫ, സില്ല എന്നിവിടങ്ങളിലെ ആശുപത്രികളിലും അൽ ധഫ്ര ഫാമിലി മെഡിസിൻ സെന്റർ, ഡെൽമ ആശുപത്രി, അബു അൽ അബ്യാദ് ക്ലിനിക്, സർ ബാനി യാസ് ക്ലിനിക്, ബുർജീൽ ഒയാസിസ് മെഡിക്കൽ സെൻർ, മെഡി ക്ലിനിക് മദീനത് സായിദ് തുടങ്ങിയ കേന്ദ്രങ്ങളിലും കൂടാതെ മജ്‌ലിസിൽ അൽ ബതീൻ, അൽ മൻഹാൽ മജ്‌ലി, അൽ മുഷ്‌റിഫ്, അൽ വത്ബ, റബ്ദാൻ, അൽ വത്ബാ സൗത്ത്, ഫസ്റ്റ് ഇമറാത്തി ആസ്‌ട്രോനട്ട് മജ്‌ലിസ്, മൊഹമ്മദ് ഖലാഫ്, ഫലാജ് ഹാസാ, അൽ സരൂജ്, ഉംഗഫാ മജ്‌ലിസ് അൽ ഐൻ എന്നിവിടങ്ങളിലും വാക്സിൻ സൗജന്യമായി താമസക്കാർക്ക് സ്വീകരിക്കാം.