ഷാർജ : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഇബ്തിസാമ സ്കൂളിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. 'കോവിഡനന്തര ലോകത്തിൽ നിശ്ചയദാർഢ്യക്കാരുടെ നേതൃത്വവും പങ്കാളിത്തവും' എന്ന സന്ദേശ പ്രചാരണത്തിനായി ഒപ്പുശേഖരണം നടത്തി.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികളായ ടി.വി.നസീർ, ബാബു വർഗീസ്, കെ.ടി.നായർ, എം.ഹരിലാൽ, സാം വർഗീസ്, ഇന്ത്യൻ സ്‌കൂൾ സി.ഇ.ഒ. രാധാകൃഷ്ണൻ നായർ, അൽ ഇബ്തിസാമ പ്രിൻസിപ്പൽ ജയനാരായണൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ചിത്രപ്രദർശനവും ഉണ്ടായിരുന്നു.