അബുദാബി : വി.ടി.വി. ദാമോദരൻ രചിച്ച് അബുദാബി പോലീസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പുണ്യസ്മരണകൾ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു. നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥനായ മുസ്തഫ വാഫിയാണ് കവിതയുടെ അറബ് വിവർത്തനം നിർവഹിച്ചത്. കലേഷ് കരുണാകരന്റെ ആലാപനത്തിന് ജോൺസൻ പുഞ്ചക്കാട് സംഗീതം നിർവഹിച്ചു. ഇസ്‌ലാമിക സെന്റർ ഭാരവാഹികളും അറബ് പ്രമുഖരും പരിപാടിയിൽ സന്നിഹിതരായിരുന്നു.