ദുബായ് : അറവുശാലകളിൽ സ്മാർട്ട് സംവിധാനങ്ങളൊരുക്കി റംസാനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി. കുറ്റമറ്റരീതിയിൽ ബലിമൃഗങ്ങളെ നന്നാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് സ്മാർട്ട് ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.

അൽ മവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ദബായിഹ് അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്‌സ് തുടങ്ങിയ ആപ്ലിക്കേഷൻ വഴിയാണ് മാംസവിതരണം കാര്യക്ഷമമാക്കുക. എല്ലാ സുരക്ഷാസംവിധാനങ്ങളോടുംകൂടി ഉപഭോക്താക്കൾക്ക് അറവുശാലകളിൽ പ്രവേശിക്കാനുള്ള അനുമതിയും ലഭ്യമാക്കും.

റംസാൻ മാസം ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ അറവുശാലകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരസമയത്ത് മാത്രം അടച്ചിടും. ഒരേസമയം അറവുശാലകളിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഓരോരുത്തരായി എത്തിമാത്രമേ മാംസം സ്വീകരിക്കാൻ അനുവാദമുള്ളൂ. ദിവസവും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.