ദുബായ് : കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന് ദുബായിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ദുബായ് എമിറേറ്റ്‌സ് റോഡിലാണ് സംഭവം. രണ്ട് ഡസനിലേറെ വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്ന് ദുബായ് ട്രാഫിക് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. ആദ്യ രണ്ട് വാഹനങ്ങൾ മൂടൽമഞ്ഞ് മൂടി റോഡിൽ നിർത്തിയിട്ടതോടെ പിറകെ വന്ന വാഹനങ്ങളെല്ലാം കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് രാവിലെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉടൻ സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങൾ റോഡിൽനിന്ന് നീക്കി.