അബുദാബി : പോലീസിന് മുന്നിൽ അപകടകരമായവിധം ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. ഇയാളുടെ ബൈക്ക് അഭ്യാസത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പ്രതിയെ നിയമനടപടികൾക്ക് വിധേയമാക്കിയതായി പോലീസ് വ്യക്തമാക്കി.

യുവാക്കളുടെ അശ്രദ്ധമായ വാഹന ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾ തയ്യാറാവണമെന്ന് പോലീസ് നിർദേശിച്ചു. റോഡിലെ മറ്റുള്ള വാഹനങ്ങളെയും ആളുകളെയും പരിഗണിക്കാൻ തയ്യാറാവണം.

നിരുത്തരവാദപരമായ വാഹന ഉപയോഗം വലിയ അപകടങ്ങൾക്ക് കാരണമാവും. വീടുകളിൽനിന്ന് ലഭിക്കുന്ന ധാർമികമൂല്യങ്ങളാണ് നല്ല പ്രവർത്തനങ്ങൾക്ക് വഴികാട്ടുകയെന്നും പോലീസ് അറിയിച്ചു.