ദുബായ് : യു.എ.ഇ. സെൻട്രൽ ബാങ്ക് ഗവർണറായി ഖാലിദ് മുഹമ്മദ് അൽ തമീമിയെ നിയമിച്ചു. അബ്ദുൽ ഹമീദ് മുഹമ്മദ് സയീദ് അൽ അഹമദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, അസറ്റ് മാനേജ്‌മെന്റ്, നിക്ഷേപം എന്നീമേഖലകളിൽ 30 വർഷത്തിലേറെ പരിചയമുള്ളയാളാണ് തമീമി. നേരത്തെ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായിരുന്നു.

യോഗത്തിൽ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ സ്വാലിഹ് അൽ സാലിഹ് ഉൾപ്പെടെ ബോർഡ് അംഗങ്ങൾ പങ്കെടുത്തു.

പുതിയ കറൻസി പുറത്തിറക്കി യു.എ.ഇ.

ദുബായ് : രാജ്യത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ കറൻസിക്ക് യു.എ.ഇ. അംഗീകാരം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും പുതിയ സുരക്ഷാ അടയാളങ്ങളാണ് പുതിയ പേപ്പർ കറൻസിയിലുള്ളത്. ബുധനാഴ്ച ഖസർ അൽ വതാനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

യു.എ.ഇ. സെൻട്രൽ ബാങ്ക് ചെയർമാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു.