ദുബായ് : എല്ലാ എക്സ്‌പോ 2020 പ്രതിനിധികൾക്കും കോവിഡ് പ്രതിരോധവാക്സിൻ ലഭ്യമാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ഇതിനായി ബന്ധപ്പെട്ട അധികാരികൾക്ക് അദ്ദേഹം നിർദേശം നൽകി. സന്ദർശകർക്ക് സുരക്ഷിത അനുഭവം ഉറപ്പുവരുത്തുന്നതിനായാണ് കരുതൽ.