ദുബായ് : അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് എഴുതിയ 'ഹിസ്റ്ററി ലിബറേറ്റഡ്' എന്ന പുസ്തകം ദുബായിൽ നടന്ന ചടങ്ങിൽ പേസ് ഗ്രൂപ്പ് ചെയർമാനും മലബാർ ഗ്രൂപ്പ് കോ-ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പ്രകാശനം ചെയ്തു. ആദ്യകോപ്പി സൈഫുദ്ദീൻ തിരുവനന്തപുരം ഏറ്റുവാങ്ങി.

തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാളിന്റെ ഈ ഗ്രന്ഥം രാജവാഴ്ചയുടെ അവസാന ഘട്ടത്തിൽ സംഭവിച്ച ഒട്ടേറെ സംഭവങ്ങളുടെ ഉള്ളകങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. രണ്ടു ഉന്നത വ്യക്തിത്വങ്ങളായ ചിത്തിര തിരുനാൾ രാമവർമ മഹാരാജാവിന്റെയും അമ്മ മഹാറാണി സേതു പാർവതി ബായിയുടെയും ജീവിത ഖണ്ഡങ്ങളും ഇതിൽ അനാവൃതമായിരിക്കുന്നു.

ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ആക്ടിങ് ജന.സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, പി.കെ. ഇസ്മായിൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.