അബുദാബി : കെ.എം.സി.സി. അബുദാബി സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരം ബീമാപ്പള്ളിയിൽ നടക്കുന്ന ബൈത്തുറഹ്മ ഭവനനിർമാണ പദ്ധതിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തറക്കല്ലിട്ടു. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ മുഖ്യാതിഥി ആയിരുന്നു. ‌

സൗത്ത് സോൺ കെ.എം.സി.സി. ഏറ്റെടുത്തുനടപ്പാക്കുന്ന പ്രഥമ ബൈത്തുറഹ്മ പദ്ധതിയാണ് ബീമാപ്പള്ളിയിലേത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, അബുദാബി കെ.എം.സി.സി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാൻ, തിരുവന്തപുരം ജില്ലാ സെക്രട്ടറി റൗഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കെ.എം.സി.സി. ഭാരവാഹികളായ ഷാനവാസ് പുളിക്കൽ, സഫീഷ് അസീസ്, നിസാമുദ്ധീൻ പനവൂർ, ഷാനവാസ് ഖാൻ, അഹമ്മദ് കബീർ രിഫായി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.