ദുബായ് : ഫിറ്റ്‌നസ് ചലഞ്ച് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച്. ഇത്തവണ ഫിറ്റ്‌നസ് ഗ്രാമങ്ങളിലൊന്ന് എക്സ്‌പോ 2020 ദുബായ് സൈറ്റിലുണ്ടാകും. ശൈഖ് സായിദ് റോഡിൽ ദുബായ് റൺ, ദുബായ് റൈഡ് ഉൾപ്പെടെയുള്ള സൗജന്യ ഫിറ്റ്‌നസ് പരിപാടികളും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി 30 ദിവസത്തേക്ക് 30 മിനിറ്റ് നേരം ദുബായ് സ്വദേശികൾക്കും സന്ദർശകർക്കും വ്യായാമങ്ങൾ ചെയ്യാം. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ അഞ്ചാം പതിപ്പാണിത്. ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം.