ഷാർജ : ഇൻകാസ് ഷാർജ കുടുംബസംഗമവും ഓണാഘോഷവും ഷാർജ സഫാരി ഹാളിൽ സംഘടിപ്പിച്ചു. ഇൻകാസ് യു.എ.ഇ. ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അഡ്വ.വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പ്രവർത്തകൻ സോഹൻ റോയ് മുഖ്യാതിഥിയായി. പുന്നക്കൻ മുഹമ്മദാലി, കെ.ബാലകൃഷ്ണൻ, ബിജു എബ്രഹാം, എസ്.മുഹമ്മദ് ജാബിർ, വി.കെ. മുരളീധരൻ, ഷാജിജോൺ, അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു. വി.നാരായണൻ നായർ സ്വാഗതവും മാത്യുജോൺ നന്ദിയും പറഞ്ഞു. 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനം, ഓണപ്പൂക്കളം, പായസമത്സരം, ഓണസദ്യ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.