ദുബായ് : യു.എ.ഇ.ക്ക് പുറത്തുള്ള കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് രാജ്യത്തുതന്നെയിരുന്ന് ജോലി ചെയ്യാൻ അനുമതി ലഭിക്കുന്ന വെർച്വൽ വിസക്കുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. വെർച്വൽ താമസ വിസ ലഭിക്കാൻ അഞ്ച് രേഖകളാണ് സമർപ്പിക്കണ്ടത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷകർ 'വർക് ഫ്രം ഹോം' ആണെന്നു തെളിയിക്കുന്ന രേഖ, 3,500 ഡോളറോ അതിനു സമാനമായ തുകയോ മാസ വേതനമുണ്ടെന്ന രേഖ, ആരോഗ്യ ഇൻഷുറൻസ്, പാസ്പോർട്ട് പകർപ്പ്, മെഡിക്കൽ റിപ്പോർട്ട് എന്നിവയാണ് ആവശ്യമായ രേഖകൾ.

300 ദിർഹമാണ് വിസാ ഫീസ്. എല്ലാ നടപടികളും ഓൺലൈനിൽ പൂർത്തിയാക്കാം. വെർച്വൽ വിസയുള്ളവർക്ക് ഇതര താമസ വിസക്കാരെപ്പോലെ യു.എ.ഇയിലെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.