അബുദാബി : പുതുതായി 500-ലേറെ ഡോക്ടർമാർക്ക് യു.എ.ഇ. ഗോൾഡൻവിസ നൽകിയതായി വെളിപ്പെടുത്തൽ. ആരോഗ്യമേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തെയും, ആരോഗ്യമേഖലയിൽ കഴിവ് തെളിയിച്ചവരെ രാജ്യത്ത് നിലനിർത്തേണ്ട ആവശ്യകത പരിഗണിച്ചാണ് ഇത്രയധികംപേർക്ക് ഗോൾഡൻവിസ നൽകിയിരിക്കുന്നത്.

ഡോക്ടർമാരും അവരുടെ കുടുംബങ്ങളും യു.എ.ഇ.യിൽ ദീർഘകാല വിസയിൽ സന്തുഷ്ടരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.