ദുബായ് : ഒക്ടോബർ മാസത്തിലെ പ്രമോഷണൽ കാമ്പയിനുകൾക്കായി ഒരു കോടി ദിർഹം നീക്കിവെച്ച് യു.എ.ഇ.യിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്. ഈ മാസം ആദ്യം തുടങ്ങിയ ഡിസ്‌കൗണ്ട് കാമ്പയിൻ മാസാവസാനം വരെ തുടരും. ഉപഭോക്താക്കളുടെ സന്തോഷം, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ മിതമായ വിലയ്ക്ക് നൽകുക എന്നിവയാണ് യൂണിയൻ കോപ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കൾക്ക് സന്തോഷകരമാകുന്ന പ്രതിമാസ, പ്രതിവർഷ പദ്ധതികൾ യൂണിയൻ കോപ് ഒരുക്കാറുണ്ടെന്നും ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉത്‌പന്നങ്ങൾക്ക് വിലക്കിഴിവുകളും നൽകി വരുന്നതായി യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഒക്ടോബർ മാസത്തിലെ വിപുലമായ കാമ്പയിനിൽ തിരഞ്ഞെടുത്ത എഫ്.എം.സി.ജി., ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വിലക്കിഴിവുകൾ നൽകുന്ന 12 കാമ്പയിനുകളും ഇതിൽ ഉൾപ്പെടും.

ദുബായിലെ എല്ലാ യൂണിയൻ കോപ് ശാഖകളിലും കേന്ദ്രങ്ങളിലും കൂടാതെ സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴിയും 12,000 ഉത്‌പന്നങ്ങൾക്ക് 65 ശതമാനംവരെ വിലക്കിഴിവാണ് കാമ്പയിനിലൂടെ ലഭ്യമാക്കുന്നത്. തിരഞ്ഞെടുത്ത പച്ചക്കറികൾ, പഴവർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, പാലുത്‌പന്നങ്ങൾ, മാംസ്യം, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി. എണ്ണ മറ്റ് ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.

യൂണിയൻ കോപിന്റെ സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി പ്രൊമോഷണൽ ഓഫറുകളുള്ള എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യാനുള്ള അവസരവുമുണ്ട്. സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി ഒരു മാർക്കറ്റിങ് പ്രമോഷണൽ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ 15 വരെയാണ് ഇത് നീളുക. ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, സ്മാർട് ഫോൺ വഴിയുള്ള നറുക്കെടുപ്പുകൾ, മോർ ഓഫ് എവരിതിങ് എന്ന പേരിൽ ആഡംബര കാർ എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികളാണ് ഈ കാമ്പയിനിൽ ഒരുക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാൻ സഹായകമാകുന്ന വിവിധ സേവനങ്ങളടങ്ങുന്നതാണ് സ്മാർട്ട് ആപ്പ്. മാത്രമല്ല എക്സ്‌പ്രസ് ഡെലിവറി സേവനങ്ങളും ക്ലിക് ആൻഡ് കളക്ട് സേവനങ്ങളും ഹോൾസെയിൽ പർച്ചേസ്, ഓഫറുകൾ എന്നിവയും യൂണിയൻ കോപിന്റെ വിവിധ ശാഖകളിൽ ലഭ്യമാണ്.