ദുബായ് : കെ.എം.സി.സി. ചേലക്കര മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷന്റെ മുന്നോടിയായി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പങ്കെടുത്ത പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.

പ്രാർഥനാ സദസ്സിൽ സമസ്ത മുശാവറ അംഗവും ദുബായ് സുന്നി സെന്റർ പ്രസിഡന്റുമായ അബ്ദുൽ സലാം ബാഖവി, ദുബായ് കെ.എം.സി.സി.യുടെ മുതിർന്ന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. പ്രസിഡന്റ് ശുഐബ് തങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കൺവെൻഷൻ ദുബായ് കെ.എം.സി.സി. പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് ബഷീർ വരവൂർ അധ്യക്ഷനായി. മുസമ്മിൽ തലശ്ശേരി സ്വാഗതവും ഷാഹിദ് ചെറുതുരുത്തി നന്ദിയും പറഞ്ഞു.