ദുബായ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിയ മർകസ് ചാൻസലറുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെ യു.എ.ഇ. ഭരണകൂടം ഗോൾഡൺ വിസ നൽകി ആദരിച്ചു.

ഇന്ത്യയിലും മറ്റും കാന്തപുരം നടത്തുന്ന സാമൂഹിക - ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തിയാണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്.

യു.എ.ഇ.യും ജാമിയ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും ആദരവിന് കാരണമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ. ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ.